കണ്ണീരുപ്പ്, കാറപകടത്തില്‍ മരിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് അമ്മയുടെ കുറിപ്പ്

ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. നിനച്ചിരിക്കാതെ ദുഃഖം കടന്നു വരും. കാറപകടത്തില്‍പെടുന്നതു വരെ എമ്മ ഫയര്‍ബയേണ്‍ ഭൂമിയേക്കാള്‍ ഉയരത്തിലായിരുന്നു. ഉദരത്തില്‍ ആറുമാസം വളര്‍ച്ചയെത്തിയ കുട്ടിയെ കുറിച്ചായിരുന്നു അവരുടെ ചിന്തകള്‍. എന്നാല്‍ പൊടുന്നനെ അപകടം ജീവിതം മാറ്റി മറിച്ചു.

എമ്മയ്ക്ക് സാമാന്യം ഭേദപ്പെട്ട നിലയില്‍ പരുക്കേറ്റിരുന്നു. എന്നാലും ബോധം പോയിരുന്നില്ല. ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പായുമ്പോഴും വയറിലെ കൊച്ചനക്കത്തിലായിരുന്നു എമ്മയുടെ ശ്രദ്ധ, ‘ശരിയാണ് അവന്‍ അനങ്ങുന്നുണ്ടായിരുന്നു’, എമ്മ അബോധത്തിലേക്ക്.

ബോധത്തിലേക്ക് തിരിച്ചു വരുമ്പോഴാണ് എമ്മ ആ സത്യമറിഞ്ഞത്. ഇന്നലെ വരെ തന്റെ ഗര്‍ഭപാത്രത്തില്‍ ചേതനയോടെ ജീവിച്ചവന്‍ ഇന്നൊരു മാംസപിണ്ഡം മാത്രമായെന്ന്. വേദനയോടെ മകന്റെ ചേതനയറ്റ മാംസപിണ്ഡം പ്രസവിക്കേണ്ടി വന്ന ആ അമ്മ വളര്‍ച്ചയെത്തിയിട്ടില്ലാത്ത ആ കുഞ്ഞുകൈകളെ തന്റെ കൈകളോട് ചേര്‍ത്തുവച്ചു. അവന്റെ പാദങ്ങളെ തൊട്ടു. ജീവിതം എത്ര നിസാരം, എമ്മയുടെ കണ്ണീരിന്റെ ചൂടറിയാന്‍ അവനില്ലല്ലോ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here