
ചെന്നൈ; മലയാള ചലച്ചിത്രമേഖലയിലെ താര ജോഡിയായിരുന്നു പ്രിയദര്‍ശന്‍ ലിസി ദമ്പതികള്‍. 24 വര്‍ഷം നീണ്ട ദാമ്പത്യം ഉപേക്ഷിച്ച് ഇരുവരും വഴിപിരിഞ്ഞിട്ട് അധികം കാലമായിട്ടില്ല. ആരാധകരെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായുരുന്നു ഇരുവരുടെയും വിവാഹമോചനം. എന്താണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന കാരണം ഇതുവരേയും ഇരുവരും വ്യക്തമാക്കിയിട്ടില്ല.
ചലച്ചിത്രമേഖലയിലേക്ക് ലിസി മടങ്ങിയെത്തുമെന്നുള്ള വാര്‍ത്തകളടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പുതിയൊരു സംരംഭവുമായാണ് മടങ്ങിയെത്തിയിരിക്കുന്നത്. ചലച്ചിത്രമേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന തരത്തിലുള്ള ഡബ്ബിംഗ് സ്റ്റുഡിയോയുമായാണ് ലിസി രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈയിലാണ് ലിസി തന്റെ സ്വപ്‌നമായിരുന്ന ഡബ്ബിങ് സ്റ്റുഡിയോ ആരംഭിച്ചത്. ഉലകനായകന്‍ കമല്‍ ഹാസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് ആശീര്‍വദിച്ചത്. ലിസിയുമായി ബന്ധം വേര്‍പിരിഞ്ഞിരിക്കുകയാണെങ്കിലും അവരുടെ പുതിയ സംരംഭത്തിന് എല്ലാവിധ പിന്തുണയുമായി പ്രിയദര്‍ശനും രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്കിലുടെയായിരുന്നു പ്രിയദര്‍ശന്‍ ലിസിക്ക് ആശംസയറിയിച്ചത്. ചെന്നൈയില്‍ ലിസി ലക്ഷ്മി ആരംഭിച്ച ഡബ്ബിങ് സ്റ്റുഡിയോയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നുവെന്നായിരുന്നു പ്രിയന്റെ ഫേസ്ബുക്ക് കുറിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here