
ന്യൂഡല്‍ഹി: നോട്ട് ക്ഷാമത്തിനു പരിഹാരമായി 200 രൂപയുടെ നോട്ടുകള്‍ ഉടന്‍ ഇറങ്ങും. പുതിയ 200 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍ ധനകാര്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 200 രൂപ നോട്ടിന്റെ ഡിസൈന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അയയ്ക്കുകയും അത് അവര്‍ അംഗീകരിക്കുകയും ചെയ്തു. മൈസൂരുവിലെ പ്രസിലായിരിക്കും നോട്ടുകള്‍ പ്രിന്റ് ചെയ്യുക.
നിരവധി സുരക്ഷ പരിശോധനകള്‍ക്കു ശേഷമാണ് നോട്ട് പ്രിന്റ് ചെയ്യുന്നതിന് തീരുമാനിച്ചത്. 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നതായി മാര്‍ച്ചില്‍തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
നോട്ട് അസാധുവാക്കലിനു പിന്നാലെ രാജ്യത്ത് വലിയ തോതിലുള്ള നോട്ട് ക്ഷാമം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here