കുഞ്ഞ് ആര്‍തറിനായി പ്രാര്‍ഥനയോടെ ലോകം

റിയോ ഡി ജനീറോ: അമ്മയുടെ വയറ്റില്‍ കിടക്കവേ അക്രമികളുടെ വെടിയേറ്റ കുഞ്ഞ് ജീവനുവേണ്ടി പൊരുതുന്നു. വൈദ്യശാസ്തത്തിലെ തന്നെ മഹാത്ഭുതമെന്ന് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്ന സംഭവം നടന്നത് ബ്രസീലില്‍.

മയക്കുമരുന്ന മാഫിയ പിടിമുറുക്കിയ ബ്രസീലില്‍ അക്രമികളുടെ വെടിയേറ്റ് കുഞ്ഞുങ്ങളടക്കം മരിച്ചുവീഴുന്നത് നിത്യസംഭവമാണ്. അങ്ങനെയാണ് ആര്‍തറിന്റെ( ഡോക്ടര്‍മാര്‍ ഈ അത്ഭുത ശിശുവിന് ഇട്ടിരിക്കുന്ന പേര്) അമ്മ ക്ലൗഡിനോയ്ക്ക് റിയോ ഡി ജനീറോയില്‍ വച്ച് വെടിയേറ്റത്.

ജൂണ്‍ മുപ്പതിനായിരുന്നു സംഭവം. അമ്മ അപകടനില തരണം ചെയ്തുവെങ്കിലും വയറ്റിലായിരുന്ന കുഞ്ഞ് ആര്‍തറിന്റെ ശ്വാസകോശത്തിലൂടെയും നട്ടെല്ലിലൂടെയും വെടിയുണ്ടകള്‍ തുളച്ചുകയറി. . അടിയന്തര ശസ്ത്രക്രിയയിലൂടെ ആര്‍തറിനെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു. ജീവന്‍ രക്ഷാ ഉപാധികളാണ് ഇപ്പോള്‍ ഈ കുഞ്ഞുജീവന്‍ പിടിച്ചുനിര്‍ത്തുന്നത്.

ഇപ്പോള്‍ ലോകമാകെ കുഞ്ഞ് ആര്‍തറിനായുള്ള പ്രാര്‍ത്ഥനകളാണ്. ഒപ്പം ബ്രസീലിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന മയക്കുമരുന്ന് മാഫിയയെ തളയ്ക്കാനുള്ള ഇടപെടലുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News