പ്രണവിന്റെ ആദ്യ നായിക ആര്; ‘ആദി’യില്‍ ആകാംഷയുടെ ഉത്തരം

തിരുവനന്തപുരം: മലയാള വെള്ളിത്തിരയെ വിസ്മയിപ്പിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇപ്പേള്‍ ആദ്യ ചിത്രത്തിന് തുടക്കം കുറിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. ആദിയെന്ന ചിത്രത്തില്‍ ആരാകും പ്രണവിന്റെ നായിക എന്നകാര്യം അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


പ്രണവിന്റെ ആദ്യ നായിക എന്ന വിശേഷണം കൂടിയാണ് ആദിയിലെ നായികയെ കാത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും കൃത്യമായ പ്രതികരണം നടത്താന്‍ ജീത്തുജോസഫും പ്രണവും മോഹന്‍ലാലും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ആകാംഷ വര്‍ദ്ധിക്കുകയാണ്. ആദ്യ ചിത്രത്തില്‍ പുതുമുഖ നായിക എത്താനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല.

പ്രണവിന്റെ ആദ്യ നായികയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയത്. ആഘോഷപൂര്‍വ്വം കൊണ്ടാടിയ പൂജാവേളയിലും നായികയുടെ കാര്യത്തില്‍ ഏവരും മൗനം പാലിച്ചു. തെന്നിന്ത്യയില്‍ നിന്നും താരറാണിമാരില്‍ ആരെങ്കിലും പ്രണവിനൊപ്പം വേഷമിടാന്‍ എത്തുമോയെന്നതും ഏവരും ഉറ്റുനോക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like