ബസില്‍ യുവതിയെ പരസ്യമായി ചുംബിച്ച ബിജെപി നേതാവ് അറസ്റ്റില്‍

മുംബൈ: ഓടുന്ന ബസില്‍ യുവതിയെ പരസ്യമായി ചുംബിച്ച ബിജെപി നേതാവ് രവീന്ദ്ര ബവാന്‍താഡെ അറസ്റ്റില്‍. സംഭവത്തിനുശേഷം ഒളിവിലായിരുന്ന രവീന്ദ്രയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. ബസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയിലാണ് ചുംബനദൃശ്യങ്ങള്‍ പതിഞ്ഞത്. ഇവ പിന്നീട് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയായിരുന്നു. യുവതിയെ രവീന്ദ്ര നിര്‍ബന്ധിച്ചാണ് ചുംബിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ബലം പ്രയോഗിക്കുന്നതും കാണാം. അടുത്ത സീറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നപ്പോഴാണ് നേതാവിന്റെ അതിക്രമം.

വീഡിയോ പുറത്തുവന്നതോടെ യുവതി പരാതിയുമായി പൊലീസില്‍ സമീപിച്ചു. വിവാഹ വാഗ്ദാനം നല്‍കിയാണ് രവീന്ദ്ര തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News