മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും നാദിര്‍ഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, മാധ്യമങ്ങളെ വിമര്‍ശിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. വീഡിയോ സഹിതമാണ് നാദിര്‍ഷയുടെ പ്രതികരണം.

”മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്… അതല്ല പോലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കില്‍ ആലുവ റൂറല്‍ എസ്.പി ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കുക. മാധ്യമങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലര്‍ക്കിങ്കിലും അപ്പോള്‍ മനസ്സിലാകും.”-നാദിര്‍ഷ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷയുടെ പ്രതികരണം.

അതേസമയം, നടന്‍ ധര്‍മ്മജന്റെയും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും മൊഴി എടുക്കുന്നത് തുടരുകയാണ്. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് മൊഴി എടുക്കുന്നത്. ധര്‍മ്മജന്‍ എത്തിയതിന് പിന്നാലെയാണ് അനൂപിനെയും പൊലീസ് വിളിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും പൊലീസ് ക്ലബിലെത്തിയത്. ഇരുവരും പുറത്ത് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളു.

ഇന്നലെ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധര്‍മ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന.

ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച പാപ്പി അപ്പച്ച നിര്‍മ്മിച്ചതും അനൂപായിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലും ധര്‍മ്മജന്‍ പ്രധാനവേഷം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News