കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചായിരുന്നു ചോദ്യംചെയ്യല്‍ എന്ന് ധര്‍മ്മജന്‍ പറഞ്ഞു.
ധര്‍മ്മജനെ വിളിച്ചുവരുത്തിയതിന് പിന്നാലെ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും പൊലീസ് ക്ലബിലെത്തിയത്. അതേസമയം, അനൂപിന്റെ ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധര്‍മ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന.
ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച പാപ്പി അപ്പച്ച നിര്‍മ്മിച്ചതും അനൂപായിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലും ധര്‍മ്മജന്‍ പ്രധാനവേഷം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here