ഇതില്‍ ഏത് നിറമാണ് നിങ്ങള്‍ക്ക് ഇഷ്ടം? ഇതാണ് നിങ്ങളുടെ വ്യക്തിത്വം

ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക തരം നിറങ്ങളോടു താല്‍പര്യം തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഈ നിറം നോക്കി ഒരാളെക്കുറിച്ചു പല കാര്യങ്ങളും പറയാനാകും. ഒരാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ നിറങ്ങളിലൂടെ സാധിക്കും. നിറങ്ങള്‍ക്ക് നമ്മുടെ മൂഡിനെയും സ്വാധീനിക്കാനാവും. ചില നിറങ്ങള്‍ കാണുമ്പോള്‍ നമ്മുടെ മനസ്സിന് അത് കുളിര്‍മ നല്‍കാറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ നിറം നോക്കി മനസ്സിലാക്കാം.

വെള്ള


വെള്ള നിറം ഇഷ്ടപ്പെടുന്നവര്‍ ശാന്തവും നിര്‍മ്മലവുമായ സ്വഭാവക്കാരായിരിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ക്ക് വളരെ ഇഷ്ടമായിരിക്കും. യുവത്വം മനസില്‍ സൂക്ഷിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. ആത്മീയതയില്‍ താല്‍പര്യമുള്ള ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നവരായിരിക്കും.

കറുപ്പ്


കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ശക്തരും ധീരരും വ്യത്യസ്ത സ്വഭാവമുള്ളവരുമായിരിക്കും. ഗൂഢപ്രകൃതമായിരിക്കും ഇക്കൂട്ടര്‍ക്ക്. മിക്ക സമയവും ഇവര്‍ ഉത്കണ്ഠാകുലരായിരിക്കും. അപരിഷ്‌കൃതമായ സ്വഭാവം ഇവര്‍ ചിലപ്പോള്‍ പ്രകടിപ്പിക്കും.

ചുവപ്പ്


ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ശക്തരും ബലവാന്‍മാരുമായിരിക്കും. ധീരതയുടെ പ്രതീകമാണ് ചുവപ്പ്. പ്രസന്ന പ്രകൃതമായിരിക്കും ഇക്കൂട്ടര്‍ക്ക്. സുഖലോലുപരായ ഇവര്‍ നിശ്ചയദാര്‍ഢ്യം ഉള്ളവരായിരിക്കും. ശുഭാപ്തി വിശ്വാസികളും വിരസതയെ വെറുക്കുന്നവരുമാണ് ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍.

പച്ച


പച്ച നിറം ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജ്ജസ്വലരും സമാധാന പ്രിയരും ആയിരിക്കും. ജീവിതത്തില്‍ കൂടുതലും സന്തോഷമുള്ളവരാണ് പച്ച നിറം ഇഷ്ടപ്പെടുന്നവര്‍. തെറ്റ് കണ്ടാല്‍ ഉടര്‍ തന്നെ പ്രതികരിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

നീല


ശാന്തരും പ്രസന്നരുമായ ആളുകളാണ് നീല നിറം ഇഷ്ടപ്പെടുന്നവര്‍. പൊതുവെ ശാന്ത പ്രകൃതരായ ഇവര്‍ ചുറ്റുപാടുമായി ഇണങ്ങി ജീവിക്കുന്ന ആളുകളായിരിക്കും.

മഞ്ഞ


ഉല്ലാസവാന്‍മാരും സൗഹദൃപ്രകൃതക്കാരും ആയിരിക്കും മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍. ഏറ്റവും കൂടുതല്‍ ആകര്‍ഷകമായ നിറങ്ങളില്‍ ഒന്നാണ് മഞ്ഞ. എല്ലാ കാര്യത്തിലും ഇവര്‍ സജീവമായിരിക്കും.

ബ്രൗണ്‍


ഈ നിറം ഇഷ്ടപ്പെടുന്നവര്‍ ഒരു കാര്യത്തിലും നിരാശപ്പെടുന്നവരായിരിക്കില്ല. ജീവിതത്തില്‍ സുഖവും സുരക്ഷിതത്ത്വവും അനുഭവിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. വളരെ വിനീത സ്വഭാവമുള്ളവരായിരിക്കും ബ്രൗര്‍ നിറം ഇഷ്ടപ്പെടുന്നവര്‍.

ഓറഞ്ച്


ശാരീരികമായി ആരോഗ്യമുള്ളവരും പരിശ്രമശീലമുള്ളവരും ആയിരിക്കും ഈ നിറം ഇഷ്ടമുള്ളവര്‍. എന്ത് കാര്യവും തുറന്ന് പറയാന്‍ മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍. ആഢംബരവും ആനന്ദവും ഇഷ്ടപ്പെടുന്ന ഇവര്‍ നല്ല പ്രകൃതക്കാരും ആള്‍ക്കുട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും ആയിരിക്കും.

പിങ്ക്


ഈ നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ സൗമ്യ സ്വഭാവക്കാരായിരിക്കും. വളരെ ആകര്‍ഷണമുള്ളവരായിരിക്കും ഇവര്‍. സൗന്ദര്യത്തെ സ്നേഹിക്കുന്ന ഇവര്‍ സ്നേഹിക്കപ്പെടാന്‍ ഏറെ കൊതിക്കുന്നവരാണ്. ശാരീരികമായി എപ്പോഴും പ്രവര്‍ത്തന ക്ഷമരായിരിക്കും ഇവര്‍.

പര്‍പ്പിള്‍


എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്തരിച്ച് പറയുന്നവരും കലാപ്രേമികളുമാണ് പര്‍പ്പിള്‍ കളര്‍ ഇഷ്ടപ്പെടുന്നവര്‍. ഇക്കൂട്ടരെ തൃപ്തിപെടുത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അന്തസ്സും സഹിഷ്ണുതയും ഉള്ള ഇവര്‍ അധികാര സ്ഥാനങ്ങളില്‍ എത്തപ്പെടും. ഇവര്‍ ചില സമയങ്ങളില്‍ വിഷാദഭാവം പ്രകടിപ്പിക്കുന്നവരായിരിക്കും. എല്ലായ്്‌പ്പോഴും വ്യത്യസ്തത ആഗ്രക്കുന്നവരാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here