സുനിയെ അറിയില്ലെന്ന് ധര്‍മ്മജന്റെ മൊഴി; അനൂപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ധര്‍മ്മജനും ചേര്‍ന്നിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഈ ഫോട്ടോകള്‍ കാണിച്ചായിരുന്നു അന്വേഷണസംഘം ധര്‍മ്മജനെ ചോദ്യം ചെയ്തത്.

സുനിയെ തനിക്ക് അറിയില്ലെന്നും ഒരുപാടുപേര്‍ തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് താരം നല്‍കിയ മൊഴി. പള്‍സര്‍ സുനിയുമായി ഫോട്ടോ എടുത്ത ബന്ധം മാത്രമാണുള്ളതെന്നും ധര്‍മജന്‍ വ്യക്തമാക്കി.

ധര്‍മ്മജന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും അന്വേഷണസംഘം ആരാഞ്ഞു. നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടിവിയില്‍ കാണിക്കുന്നത് കാണാറുണ്ടെന്ന് പറഞ്ഞ ധര്‍മജന്‍, കൂടുതല്‍ ഒന്നും അറിയില്ലെന്നും പ്രതികരിച്ചു.

ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ധര്‍മ്മജനെ വിളിച്ചുവരുത്തിയതിന് പിന്നാലെ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും പൊലീസ് ക്ലബിലെത്തിയത്. അതേസമയം, അനൂപിന്റെ ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

ഇന്നലെ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധര്‍മ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന.

ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച പാപ്പി അപ്പച്ച നിര്‍മ്മിച്ചതും അനൂപായിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലും ധര്‍മ്മജന്‍ പ്രധാനവേഷം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News