ആര്‍എസ്എസിന്റെ അക്രമ വിരുദ്ധ സംവാദം കപടം; സംവാദത്തിന്റെ ചൂട് തീരും മുമ്പ് മനുഷ്യമാംസം കൊത്തിയരിഞ്ഞു

കോഴിക്കോട്: ആര്‍എസ്എസ മുഖ വാരിക ഓര്‍ഗനൈസര്‍ കോഴിക്കോട്ട് നടത്തിയ അക്രമ വിരുദ്ധ സംവാദം പൊള്ളയായിരുന്നുവെന്ന് വ്യക്തം. ആര് അക്രമം നടത്തിയാലും എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് ഓര്‍ഗനൈസര്‍ ‘ശാന്തി തേടി’ എന്ന പേരില്‍ സംവാദം സംഘടിപ്പിച്ചത്.

രാജ്യമാകെ പശു സംരക്ഷണത്തിന്റെ മറവില്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മറയിടാനായിരുന്നു ആര്‍എസ്എസിന്റെ സംവാദ നാടകമെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

അതുപോലെ കണ്ണൂരില്‍ സിപിഐഎം ഏകപക്ഷീയ അക്രമങ്ങള്‍ നടത്തുന്നുവെന്ന് പ്രചരിപ്പിക്കാന്‍ കൂടിയായിരുന്നു ആര്‍എസ്എസ് ശ്രമിച്ചത്. എന്നാല്‍ സെമിനാറില്‍ സംസാരിച്ച പ്രമുഖരെല്ലാം ആര്‍എസ്എസിന്റെ അക്രമ മുഖം തുറന്ന് കാട്ടിയിരുന്നു.

കണ്ണൂരില്‍ ശാശ്വത സമാധാനം എന്ന ലക്ഷ്യത്തിനായാണ് സംവാദമെന്നാണ് ഓര്‍ഗനൈസര്‍ പത്രാധിപര്‍ പറഞ്ഞത്. എന്നാല്‍ പത്രാധിപര്‍ സംസാരിച്ച് മൈക്ക് താഴെ വെക്കും മുമ്പ് കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലക്കത്തിയെടുത്തു. തലശേരി പൊന്ന്യം നായനാര്‍ റോഡിലെ ഓട്ടോ ഡ്രൈവറും നാട്ടിലെ പൊതു സമ്മതനുമായ ശ്രീജനെ ഓട്ടോ സ്റ്റാന്റിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശ്രീജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കിടക്കുകയാണ്. സമാധാനം പുലരുന്ന പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത സമാധാനയോഗ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന ആര്‍എസ്എസ് നിലപാടിനെതിരെ സംസ്ഥാനമെമ്പാടും വന്‍ പ്രതിഷേധമാണുയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here