‘മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം വിധ്വംസകമായൊരു നയതന്ത്ര സഖ്യത്തിന്റെ പൂര്‍ത്തീകരണം’; കെ.ടി കുഞ്ഞിക്കണ്ണന്‍ വിലയിരുത്തുന്നു

‘മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം വിധ്വംസകമായൊരു നയതന്ത്ര സഖ്യത്തിന്റെ പൂര്‍ത്തീകരണം. ഹിന്ദുത്വവും സയണിസവും പങ്കിടുന്ന മുസ്ലിം വിരുദ്ധതയിലാണ് പുതിയ വിധ്വംസക സഖ്യം ആവേശം കൊള്ളുന്നത്.’ കെ.ടി കുഞ്ഞിക്കണ്ണന്റെ വിലയിരുത്തല്‍.
നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം വിധ്വംസകമായൊരു നയതന്ത്ര സഖ്യത്തിന്റെ പൂര്‍ത്തീകരണത്തിലേക്കാണ് ഇന്ത്യയെ കൊണ്ടെത്തിക്കുക. പലസ്തീന്‍ ജനതയുടെ ദേശീയ സ്വത്വത്തെ നിഷേധിച്ചു കൊണ്ടാണ് ലോക സാമ്രാജ്യത്വ ശക്തികള്‍ സയണിസ്റ്റ് രാഷ്ട്രത്തിന് ജന്മം നല്‍കിയത്. പലസ്തീനികളുടെ ജന്മഭൂമിയിലേക്ക് അതിക്രമിച്ച് അധികാരം സ്ഥാപിക്കലായിരുന്നു.

പശ്ചിമേഷ്യയിലെ അറബ് ദേശീയ ബോധത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ ഔട്ട് പോസ്റ്റായിട്ടാണ് ഇസ്രായേല്‍ നിലകൊണ്ടത്. എണ്ണയ്ക്ക് വേണ്ടിയുള്ള അമേരിക്കന്‍ സൈനിക രാഷ്ട്രീയ നീക്കങ്ങളുടെ താവളം. ഗാന്ധിയും നെഹറുവും സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിച്ചില്ല. ആ രാജ്യവുമായി ഇന്ത്യ നയതന്ത്രബന്ധം ഉണ്ടാക്കിയില്ല. 90 കളിലെ ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗ ഗമായാണ് ഇന്ത്യ സയണിസ്റ്റ് ബാന്ധവത്തിലേക്ക് പതിക്കുന്നത്. റാവുവും വാജ്‌പേയിയും ഹിന്ദി ഹീബ്രൂ ഭായ് ഭായ് കളിച്ചു. ആഗോള ഭീകരതയുടെ മറവില്‍ ഇന്ത്യ ഇസ്രായേല്‍ യു.എസ് സഖ്യം അനിവാര്യമാണെന്ന് വാദിച്ചു.

ഹിന്ദുത്വവും സയണിസവും പങ്കിടുന്ന മുസ്ലിം വിരുദ്ധതയിലാണ് പുതിയ വിധ്വംസക സഖ്യം ആവേശം കൊള്ളുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News