വാനോളം പ്രതീക്ഷകളുമായി ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്നു; പരിശീലനം അവസാനഘട്ടത്തില്‍

ഏഷ്യന്‍ വന്‍കരയിലെ വമ്പന്മാരെല്ലാം തന്നെ കായിക മാമാങ്കത്തില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയും വാനോളമാണ്. 45 രാജ്യങ്ങളില്‍ നിന്ന് 650ലേറെ അത്‌ലറ്റുകളാണ് പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ആതിഥേയരായ ഇന്ത്യ 95 അംഗ സംഘവുമായി പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.

കഴിഞ്ഞതവണ മെഡല്‍ നേടിയ ടിന്റു ലൂക്ക, ജിന്‍സന്‍ ജോണ്‍സന്‍ എന്നിവര്‍ക്ക് പുറമെ വ്യക്തിഗത മെഡലുകളിലും ഇത്തവണത്തെ പ്രതീക്ഷകള്‍ ഏറെയാണ്. 95 അംഗ ഇന്ത്യന്‍ ടീമില്‍ 18 മലയാളി താരങ്ങളാണുള്ളത്.

മുഹമ്മദ് അനസ്, നയന ജെയിംസ്, എന്‍.വി. ഷീന, വി. നീന എന്നിവരുടെ സമീപകാലത്തെ മികച്ചപ്രകടനം പ്രതീക്ഷ പകരുന്നു. ഇതിനുപുറമെ മലയാളിതാരങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള റിലേ ടീമുകളില്‍നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും.

സീസണില്‍ 45.32 സെക്കന്‍ഡില്‍ ഓടിയെത്തി അനസ് ദേശീയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഇതേപ്രകടനം ആവര്‍ത്തിക്കാനായാല്‍ അനസിന് മെഡല്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 800 മീറ്ററില്‍ കഴിഞ്ഞതവണ വെള്ളിനേടിയ കോഴിക്കോട്ടുകാരന്‍ ജിന്‍സന്‍ ജോണ്‍സന്റെ കരിയറിലെ മികച്ചസമയം ഒരു മിനിറ്റ് 45.98 സെക്കന്‍ഡാണ്. 2016ലാണ് ജിന്‍സന്‍ മികച്ചസമയം കുറിച്ചത്. ഒരു മിനിറ്റ് 50.74 സെക്കന്‍ഡാണ് മികച്ച സമയം.

പുരുഷന്‍മാരുടെ 10,000 മീറ്ററില്‍ ടി. ഗോപി, ഹെപ്റ്റാത്‌ലണില്‍ ലിക്‌സി ജോസഫ്, 200 മീറ്ററില്‍ ജിസ്‌ന മാത്യു, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാബിര്‍, 1500 മീറ്ററില്‍ പി.യു ചിത്ര, റിലേ ടീമുകളിലെ അംഗങ്ങളായി സച്ചിന്‍ റോബി, കുഞ്ഞിമുഹമ്മദ്, അനുരൂപ് ജോണ്‍, മെര്‍ലിന്‍ എന്നിവരും ട്രാക്കിലിറങ്ങും.

പുരുഷ, വനിത വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് ആഗസ്റ്റ് നാല് മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പ്രവേശനം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News