തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി. ആശുപത്രിയിലെ ജലവിതരണ സംവിധാനത്തിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനുമായി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസില്‍ വിളിച്ചുകൂട്ടിയ അടിയന്തിര യോഗത്തിലാണ് തീരുമാനം.

മെഡിക്കല്‍ കോളേജിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലം ശേഖരിച്ച് മൈക്രോ ബയോളജി ലാബിന്റെ സഹകരണത്തോടെ പരിശോധിക്കുന്നതാണ്. ഇതുകൂടാതെ മൈക്രോ ബയോളജി ലാബിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോളേജിലെ ജലസംഭരണികളില്‍ നിന്നും മൂന്ന് മാസത്തിലൊരിക്കല്‍ ജലം ശേഖരിച്ച് പരിശോധിക്കുകയും സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. ഇതോടൊപ്പം കേടുപാടു പറ്റിയ ജലസംഭരണികളിലെ മൂടികള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കും.

കഴിഞ്ഞ ഒക്‌ടോബര്‍ മാസം മുതല്‍ ആഴ്ചയിലൊരിക്കല്‍ ജല സംഭരണികളില്‍ നിന്നും ജലം ശേഖരിച്ച് പരിശോധിക്കുകയും മൂടിയില്ലാത്ത ടാങ്കുകള്‍ക്ക് മൂടി ഇടുകയും ചെയ്തിരുന്നു. ഇതോടൊപ്പം പ്രത്യേക ലായനി ഉപയോഗിച്ച് ടാങ്കുകള്‍ ശുദ്ധികരിക്കുകയും ചെയ്യുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here