‘ദിവസം മൂന്ന് സ്ത്രീകള്‍ക്കൊപ്പമെങ്കിലും സെക്‌സ് ആസ്വദിക്കാറുണ്ട്’; വിവാദ കളിത്തോഴന്‍ തുറന്നുപറയുന്നു

വിവാദങ്ങളുടെ കളിത്തോഴനാണ് രാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞ കുറച്ചിടെയായി രാമു വാ തുറന്നാല്‍ വിവാദങ്ങളുടെ ഘോഷയാത്രയാണ്. സെക്‌സിനെ കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പറഞ്ഞ് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ രാമു.

‘ഗണ്‍സ് ആന്‍ഡ് തൈസ്’ എന്ന പരമ്പരയുടെ പ്രോമോഷന്‍ പരിപാടിക്കിടെയാണ് സെക്‌സിനെ കുറിച്ച് തുറന്ന് പറഞ്ഞ് രാമു വലിയ വിവാദമു ണ്ടാക്കിയിരിക്കുന്നത്. തനിക്ക് ദിവസത്തില്‍ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് പോലെയാണ് സെക്‌സ്. ഒരു ദിവസം മൂന്ന് സ്ത്രീകള്‍ക്കൊപ്പമെങ്കിലും സെക്‌സ് ആസ്വദിക്കാറുണ്ടെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. സെക്‌സിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ മറുപടി പറഞ്ഞത്.

സിനിമയില്‍ സെക്‌സ് രംഗങ്ങള്‍ കൊണ്ടു വരുന്നത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കുന്നതിനാല്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് യുട്യൂബിലുടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ്മ. അത്തരത്തില്‍ തന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആവണം എന്ന പേരില്‍ അദ്ദേഹം ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറക്കുകയും ചെയ്തിരുന്നു.

സ്വന്തം സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കൈ കടത്തല്‍ വരുന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News