കളിയാക്കിയവര്‍ക്ക് നല്ല മറുപടി നല്‍കി ഇരുട്ടിന്റെ റാണി

വെളുത്ത നിറമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന് വിശ്വസിക്കുന്നവരുടെ സൗന്ദര്യബോധത്തെ തിരുത്തിയെഴുതിയ സൂപ്പര്‍ മോഡലാണ് ന്യാക്കിം ഗാറ്റ്‌വെച്ച്. ഈ സൗത്ത് സുഡാനീസ് സൂപ്പര്‍ മോഡലിനെ ലോകം വിളിക്കുന്നത് ഇരുട്ടിന്റെ റാണി എന്നാണ്.

ന്യാക്കിമിന് തന്റെ നിറത്തിനെക്കുറിച്ചോര്‍ത്ത് ഒട്ടും ആശങ്കയില്ല. ന്യാക്കിം പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും പതിനായിരത്തിലധികം ലൈക്കുകളാണ് ലഭിക്കുന്നത്.

ന്യാക്കിമിന്റെ ഒരു ചിത്രത്തിന്, പോയി ശരീരം മുഴുവന്‍ ബ്ലീച്ച് ചെയ്യൂ എന്നാണ് ഒരു യൂബര്‍ ഡ്രൈവര്‍ കമന്റ് നല്‍കിയത്. ഇതിന് ഒരു നല്ല ചിരിയായിരുന്നു ന്യക്കിമിന്റെ മറുപടി.

ഫാഷന്‍ ലോകത്തെ വൈവിധ്യങ്ങളുടെ വക്താവ് മാത്രമല്ല ന്യാക്കിം. കറുത്ത നിറമുള്ളവര്‍ എത്രത്തോളം സൗന്ദര്യമുള്ളവരാണെന്നും ബുദ്ധിയുള്ളവരാണെന്നും ലോകത്തിന് കാട്ടിക്കൊടുക്കൂ എന്നിങ്ങനെ കറുപ്പ് നിറമുള്ളവരെ പ്രചോദിപ്പിക്കുന്ന വാചകങ്ങളാണ് ന്യാക്കിമിന്റെ ഓരോ പോസ്റ്റിന്റെയും അടിക്കുറുപ്പുകള്‍.

‘എന്റെ ചോക്ലേറ്റ് നിറം ഏറെ ശോഭയുള്ളതാണ്, ഞാന്‍ പ്രതിനിധീകരിക്കുന്നതാകട്ടെ യോദ്ധാക്കളുടെ ദേശത്തേയും’ തന്റെ ഒരു ചിത്രത്തിന് അടിക്കുറിപ്പായി ന്യാക്കിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.

ലോകമെമ്പാടുമുള്ള കറുത്ത നിറമുള്ള ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പെണ്‍കുട്ടികൂടിയാണ് ന്യാക്കിം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here