മക്കളെ ഉന്നത പഠനത്തിനയയ്ക്കാന്‍ പണമില്ല; കര്‍ഷകന്‍ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി

ഹൈദരാബാദ്: ഹൈദരാബാദിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മക്കളെ ഉന്നത പഠനത്തിനയയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് കര്‍ഷകനായ പിതാവ് രണ്ട് പെണ്‍മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ആനന്ദ്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

ഉറങ്ങി കിടന്ന ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ഇയാള്‍ ഇരുമ്പു വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാമസുബ്ബ റെഡ്ഡിയെ സമീപ വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാമസുബ്ബ റെഡ്ഡിയുടെ രണ്ടു പെണ്‍മക്കള്‍ക്കും എംബിഎയ്ക്ക് അഡ്മിഷന്‍ ലഭിച്ചെങ്കിലും പഠനചിലവുകള്‍ കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്ക കുടുംബത്തിനുണ്ടായിരുന്നു. കൃഷി ഭൂമി വിറ്റ് ചെലവ് നടത്താമെന്ന് ഭാര്യ പറഞ്ഞെങ്കിലും ആകെയുള്ള ഭൂമി വിറ്റു കളയാനും കര്‍ഷകന്‍ തയ്യാറായില്ല.

ഇതിനിടെയാണ് രാത്രി മക്കളും ഭാര്യയും ഉറങ്ങി കിടക്കവേ രാമസുബ്ബ റെഡ്ഡി കൊലപാതകം നടത്തിയത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഒരു മകള്‍ കൂടി രാമസുബ്ബ റെഡ്ഡിയ്ക്കുണ്ട്. എന്നാല്‍ കൊലപാതകം നടക്കുമ്പോള്‍ ഈ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News