
ഈ പെണ്‍കലാപം സ്വീഡനിലാണ്. ഇതിന്റെ നായിക സ്വീഡിഷ് അഭിനേത്രി എമ്മ ക്‌നിക്കെയര്‍. സ്വീഡനിലെ ഏറ്റവും വലിയ സംഗീതോത്സവം ‘ബ്രാവല’ ഇക്കൊല്ലം ഉപേക്ഷിച്ചിരിക്കുകയാണ്. കാരണം, മേളയില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തന്നെ. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലേയാണ് എമ്മയുടെ തീരുമാനം.
അടുത്ത വേനലിന് ആണുങ്ങള്‍ക്കു പ്രവേശനമില്ലാത്ത സംഗീതോത്സവം നടത്തുമെന്നാണ് എമ്മയുടെ പ്രഖ്യാപനം. സ്ഥലവും തീയതിയും സമാനമനസ്‌കരുമായി ആലോചിച്ച ശേഷം പറയും. ഇപ്പോള്‍ പറയാവുന്നത് ഇത്രമാത്രം ‘ആണുങ്ങള്‍ ഈ മേളയ്ക്കു വരേണ്ട’.
‘ആണുങ്ങളെ അടച്ചു വിലക്കുന്നത് ശരിയോ?’ എന്ന ചോദ്യത്തിന് എമ്മയുട ഉത്തരം രണ്ടു മറുചോദ്യങ്ങള്‍: ‘പെണ്ണുങ്ങളെ എന്നുമെന്നും വിലക്കുകയല്ലേ? അപ്പോള്‍ ആണുങ്ങളെ മൂന്നു ദിവസം വിലക്കിയാലെന്താ?’.
ആണില്ലാ റോക്ക് ഫെസ്റ്റിവല്‍ ഒരു തവണ വഴിപാടായി നടത്തി നിര്‍ത്താനല്ല എമ്മയുടെ ഐഡിയ, ‘ആണുങ്ങള്‍ പെരുമാറാന്‍ പഠിക്കുംവരെ ഇതു തുടരും’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here