ഒടുവില്‍ മനുഷ്യന്‍ പ്രകൃതിയെ സ്‌നേഹിച്ചു തുടങ്ങി; ഈ വനനഗരം ഒരുങ്ങുന്നത് 432 ഏക്കറില്‍

അന്തരീക്ഷമലിനീകരണത്തിന് ബ്രേക്കിടാന്‍ വന്‍ശക്തിയായ ചൈന ഒരുങ്ങുന്നു. മരങ്ങള്‍ മുറിച്ചും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും പ്രകൃതിയെ മലിനമാക്കിയ മനുഷ്യന്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുന്നു എന്ന് തന്നെ പറയാം.

മരങ്ങള്‍ മാത്രമുള്ള വനനഗരം യാഥാര്‍ത്ഥ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈന. തെക്കന്‍ ചൈനയിലെ ഗ്വാങ്ഷി പ്രവിശ്യയിലെ ലിയോക്‌ച്ചോയ്ക്ക് വടക്ക് ലിയുജിയാങ് നദിക്കടുത്ത് 432 ഏക്കര്‍ പ്രദേശമാണ് വനനഗരമായി മാറുക. ലിയോക്‌ച്ചോ മുനിസിപ്പാലിറ്റി കമ്മീഷന്‍ ചെയ്ത പ്രോജക്ടാണ് ലിയോക്‌ച്ചോ ഫോറസ്റ്റ് സിറ്റി.

മനുഷ്യനെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ഈ വനനഗരം അവസരമൊരുക്കുന്നു. ഇറ്റാലിയന്‍ ഗ്രൂപ്പായ ‘സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി’ ആണ് നഗരം നിര്‍മ്മിക്കുന്നത് സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി നേരത്തേയും വനനഗരങ്ങള്‍ നിര്‍മ്മിച്ചുണ്ട്. ഇറ്റലിയിലെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് ഇവര്‍ രൂപകല്‍പന ചെയ്തതാണ്.

വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍ ഒക്കെ വനനഗരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുപ്പതിനായിരം മനുഷ്യര്‍ക്കായി ഒരുമില്യന്‍ ചെടികളും 40000 മരങ്ങളുമാണ് വനനഗരത്തില്‍ വച്ച് പിടിപ്പിക്കുക. ഒരു വര്‍ഷം പതിനായിരം ടണ്‍ കാര്‍ബണ്‍ഡൈയോക്‌സൈഡും 57 ടണ്‍ മാലിന്യങ്ങളും ആഗിരണം ചെയ്യാന്‍ വനനഗരത്തിന് കഴിയും. ഒപ്പം തൊള്ളായിരം ടണ്‍ ഓക്‌സിജന്‍ പുറത്ത് വിടാനും കഴിയും.

റെയില്‍ ലൈനുകളിലോടുന്ന ഇലക്ട്രിക് വഹനങ്ങളില്‍ ഈ ഹരിതനഗരത്തിലെവിടെയും സഞ്ചരിക്കാം. പാര്‍പ്പിടമേഖലകളിലേക്കും കച്ചവടസ്ഥലങ്ങളിലേക്കും വനനഗരത്തിലെ രണ്ട് സ്‌കൂളുകളിലേക്കും ആശുപത്രിയിലേക്കുമൊക്കെ ഇങ്ങനെ മലിനീകരണമുണ്ടാക്കാതെ പോകാന്‍ കഴിയും.

ഊര്‍ജത്തിന്റെ കാര്യത്തിലും ലിയോക്‌ച്ചോ വനനഗരം സ്വയംപര്യാപ്തമായിക്കും. വീടുകളിലും ഓഫീസുകളിലും എയര്‍കണ്ടീഷനിങ്ങിന് ജിയോതെര്‍മല്‍ എനര്‍ജിയാണ് ഉപയോഗിക്കുക, കെട്ടിടങ്ങളിലെല്ലാം സൗരോര്‍ജ പാനലുകളുമുണ്ടാകും. അതിസുന്ദരമായ ഈ വനനഗരം 2020ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മനുഷ്യന്‍ പ്രകൃതിയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം ദ്രോഹിച്ചതിനുള്ള പ്രായശ്ചിത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News