മരിച്ചയാള്‍ തിരിച്ചു വരുമെന്ന അന്ധവിശ്വാസത്തില്‍ ഗൃനാഥന്റെ മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് മൂന്നുമാസം

മലപ്പുറം: മലപ്പുറം കൊളത്തൂരില്‍ ഗൃഹനാഥന്റെ മൂന്നു മാസം പഴക്കമുള്ള മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി. കല്ലരട്ടി സ്വദേശി വാഴയില്‍ സെയ്ദിന്റെ മൃതദേഹമാണ് അഴുകിയ നിലയിന്‍ കണ്ടെത്തിയത്.

വീട്ടിലെത്തിയ ബന്ധുവാണ് കുടുംബത്തെ കാണാനില്ലെന്ന വിവരം നാട്ടുകാരെ അറിയിച്ചത്. പൊലീസിന്റെ സഹായത്തോടെ ജനല്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ഭാര്യയും മൂന്നു മക്കളും മൃതദേഹത്തിനരികില്‍ പ്രാര്‍ഥിക്കുകയായിരുന്നു. മരിച്ച സെയ്ദ് തിരിച്ചു വരുമെന്നും തങ്ങളെ ശല്ല്യപ്പെടുത്തരുതെന്നുമായിരുന്നു ഭാര്യയുടെ ആദ്യ പ്രതികരണം. ഭാര്യയേയും 21 ഉം 18 ഉം 15 ഉം പ്രായമുള്ള മൂന്നു മക്കളേയും കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായത്.

പൂര്‍ണമായും അഴുകിയ മൃതദേഹത്തിന്‍ എല്ലും തോലും വേറിട്ട നിലയിലായിരുന്നു. മൃതദേഹം എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നുണ്ട്. മരിച്ചയാള്‍ തിരിച്ചു വരുമെന്ന അന്ധവിശ്വാസമാണ് കുടുംബം മാസങ്ങളോളം മൃതദേഹം സൂക്ഷിച്ചതിന് കാരണമെന്ന് കരുതുന്നു. ദുര്‍മന്ത്രവാദികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like