തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്ക് സുഖ ചികില്‍സ നല്‍കുന്നില്ല; മദം പൊടുന്ന ആനകള്‍ക്ക് നടുവില്‍ കൊലച്ചോറ് ഉണ്ട് പാപ്പന്‍മാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മുപ്പത്തിരണ്ട് ആനകള്‍ ആണ് ഉള്ളത്. യഥാസമയം സുഖചികില്‍സ നല്‍കാത്തത് മൂലം നിരവധി ആനകള്‍ ആണ് ഇതിനോടകം ചരിഞ്ഞത്.

ഉദരസംബന്ധമായ അസുഖം നിമിത്തം ആറന്‍മുള പാര്‍ത്ഥസാരഥി എന്ന ആന ചരിഞ്ഞത് തന്നെ ഉദാഹരണം. സുഖചികില്‍സ യഥാസമയം നല്‍കാതത് മൂലം മദപാട് ഇളകിയ ആനകള്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ പത്തോളം പാപ്പാന്‍മാരെയാണ് കുത്തി കൊന്നത്.

2012ല്‍ ആന കുത്തി കൊന്ന മലയന്‍കീഴ് സ്വദേശി വിജയകുമാറിന്റെ ബന്ധുക്കള്‍ ആശ്രിതനിയമനത്തിനായി ബോര്‍ഡിനെ സമീപ്പിച്ചിട്ടും ഇന്നും തീരുമാനം എടുത്തിട്ടില്ല. അതേ കാലയളവില്‍ ആന കുത്തി കൊന്ന പുനലൂര്‍ സ്വദേശിയായ സന്തോഷ് കുമാറിന്റെ ബന്ധുകളുടെ അവസ്ഥയും സമാനമാണ്.

ഇത്രയധികം ആനകള്‍ സ്വന്തമായി ഉണ്ടെങ്കിലും ബോര്‍ഡിന് കീഴില്‍ ഒരു വെറ്റിനറി ഡോക്ടര്‍ പോലും ഇല്ല എന്നത് അനാസ്ഥയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. മാധ്യമങ്ങളില്‍ പേര് എടുക്കാന്‍ വേണ്ടി ദാക്ഷായണി എന്ന ആനക്ക് ഗജമുത്തശി പട്ടം നല്‍കിയത് അല്ലാതെ ആനകളുടെ പരിപാലനത്തില്‍ കാര്യമായ ഒരു നടപടിയും ബോര്‍ഡ് സ്വീകരിക്കുന്നില്ല.

ആനകളെ മുഴുവന്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിപ്പിച്ച് ഗുരുവായൂര്‍ മാതൃകയില്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ ചികില്‍സ നടത്തണമെന്ന് ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷാജി ശര്‍മ്മ ആവശ്യപ്പെട്ടു. ഇതിനായി ഒരു വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കമെന്ന ആവശ്യം ആനപ്രേമികളുടെ ഇടയില്‍ ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News