ഒടിയന്‍ മറഞ്ഞുപോയ കാലം; ഒടിയന്റെ ജീവിതം മോഹന്‍ലാലിലൂടെ വീണ്ടും പറയുമ്പോള്‍ ആരാണ്? എന്താണ്?

പാലക്കാടന്‍ മണ്ണിലൂടെ ചെവിയോര്‍ത്ത് നടന്നാല്‍ ഇന്നും ഒടിയന്‍മാരുടെ കാലൊച്ചകള്‍ കേള്‍ക്കാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ പാലക്കാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ നടന്നിരുന്നുവെന്ന് വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ.

ഭീതിയും, അദ്ഭുതവും ഇടകലര്‍ന്ന ഒടിയന്‍മാരുടെ ജീവിതം ഇന്നും പാലക്കാടന്‍ ഗ്രാമങ്ങളുടെ സ്വന്തമാണ്. ഒടിയനും, ഒടിയന്റെ വേഷപ്പകര്‍ച്ചയും പ്രിയനടന്‍ മോഹന്‍ലാലിലൂടെ വീണ്ടും പറയുമ്പോള്‍ ആരാണ് എന്താണ് ഒടിയനെന്ന് നോക്കാം.

ഒടിവിദ്യ പ്രയോഗിക്കുന്ന ആളെയാണ് ഒടിയനെന്ന് വിശേഷിപ്പിക്കുന്നത്. ശത്രുവിനെ അവരറിയാതെ വക വരുത്തുന്നതിന് വേണ്ടിയാണ് ഒടിവിദ്യ പ്രയോഗിച്ചു വരുന്നത്.

ശത്രു ജനിച്ച വര്‍ഷം, ദിവസം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്. അത്ര ശക്തമായ മാന്ത്രിക വിദ്യയാണ് ഒടിയന്‍മാര്‍ പ്രയോഗിക്കുന്നത്.

ഒടിവിദ്യ അറിയാവുന്ന ഒരാള്‍ക്ക് രൂപം മാറാനും കഴിയുമെന്നും വിശ്വാസമുണ്ട്. പോത്തായോ കല്ലായോ നരിയായോ, നായായോ പരകായ പ്രവേശം നടത്തി അവര്‍ ശത്രുവിനെ വധിച്ച് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel