മയക്കുമരുന്ന് കടത്തിന് തടയിടാന്‍ ‘ലൈക്ക’ എത്തുന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് കടത്ത് അമര്‍ച്ച ചെയ്യാന്‍ പുതിയ ഒരംഗം കൂടി. ഹരിയാനയില്‍ നിന്ന് 6 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ലൈക്ക എന്ന പട്ടിക്കുട്ടി ഡോഗ് സ്‌ക്വാഡില്‍ സേവനമാരംഭിച്ചു.

ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലൈക്ക ഡോഗ് സ്‌ക്വാഡിലേക്കെത്തുന്നത്. നാര്‍ക്കോട്ടിക്ക് കേസുകള്‍ മാത്രം പരിശോധിക്കുന്നതിനുള്ള ട്രെയ്‌നിംഗ് ആണ് ഡോഗിന് ലഭിച്ചിട്ടുള്ളത്.

എബിന്‍ ടി സുരേഷ്,ഡയസ് ജോസ് എന്നീ പരിശീലകര്‍ക്കൊപ്പം ഹരിയാനയിലെ നാഷണല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു ഡോഗിന് പരിശീലനം ലഭിച്ചത്.

സംസ്ഥാനത്തെ തന്നെ ആദ്യത്തെ നാര്‍ക്കോട്ടിക്ക് പരിശീലനം ലഭിച്ച നീലി എന്ന നായയും ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ ഉണ്ട്. വിവിധ മേഖലകളില്‍ പരിശീലനം നേടിയ 6 നായ്ക്കള്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിലുണ്ട്. ഇവര്‍ക്കിടയിലേക്കാണ് ലാബര്‍ ഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ലൈക്ക എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News