കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കിസാന്‍ മുക്തി യാത്ര ഇന്ന് ആരംഭിക്കും

ദില്ലി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കിസാന്‍ മുക്തി യാത്ര ഇന്ന് ആരംഭിക്കും. ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും ആരംഭിക്കുന്ന ജാഥ കര്‍ഷക മഹാറാലിയോടെ ഈ മാസം പതിനെട്ടിന് ദില്ലിയില്‍ സമാപിക്കും.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ഉല്‍പ്പാദന ചിലവിന്റെ അമ്പത് ശതമാനത്തിലധികം താങ്ങുവില ഉറപ്പാക്കുക, കര്‍ഷക പെന്‍ഷനും ഇന്‍ഷുറന്‍സും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ കര്‍ഷക സംഘടനകള്‍ സമരം തുടരുന്നത്. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കിസാന്‍ മുക്തി യാത്ര ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും ഇന്ന് ആരംഭിക്കും.

അഖിലേന്ത്യാ കിസാന്‍ സഭ ഉല്‍പ്പെടെ നൂറിലധികം കര്‍ഷക സംഘടനകളുള്‍പ്പെടുന്ന അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനളില്‍ ജാഥ പര്യടനം നടത്തും.

അടുത്ത മാസം ഒമ്പതിന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ കര്‍ഷകറാലികള്‍ സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പ്രക്ഷോഭ പ്രചരണ പരിപാടികള്‍ക്ക് അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News