കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പുതുക്കിയ ശമ്പളം അടുത്തമാസം മുതല്‍

കോട്ടയം: കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ തീരുമാനം.

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാന്‍ പതിനൊന്നംഗ സമിതിയെ ചുമതലപ്പെടുത്തി. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നു മുതല്‍ നല്‍കും.

നഴ്‌സുമാര്‍ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ വിട്ടിരുന്നു. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നഴ്‌സുമാരുടെ സംഘടനയുമായി ചര്‍ച്ച നടത്തിയിരുന്നു.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരാണെന്നും 10 ന് നടക്കുന്ന മന്ത്രിതലയോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാനാണ് നഴ്‌സുമാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News