പരമ്പര തേടി ടീം ഇന്ത്യ; വിന്‍ഡീസ് പരമ്പരയിലൂടെ ഇവര്‍ വിരമിക്കുമോ?

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നാലാം ഏകദിനത്തിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട ടീം ഇന്ത്യ ഇന്ന് പരമ്പര തേടിയാണ് അവസാന മത്സരത്തിനിറങ്ങുന്നത്. നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടുകയാണുണ്ടായത്. ഇതോടെ പരമ്പരയില്‍ സമനില നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് താരങ്ങള്‍.

നിലവില്‍ 21ന് ഇന്ത്യ മുന്നിലാണ്. നാലാം ഏകദിനത്തില്‍ 190 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിര 11 റണ്‍സ് അകലെ വച്ച് തകര്‍ന്നടിഞ്ഞിരുന്നു. ഇന്ത്യയുടെ മധ്യനിര പ്രതീക്ഷക്കൊത്തുയരാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. നാലാം ഏകദിനത്തിലെ അപ്രതീക്ഷിതജയം വിന്‍ഡീസിന്റെ ആത്മവിശ്വാസത്തിന് വലിയ ഉണര്‍വാണ് നല്കിയിരിക്കുന്നത്. ഒരു ജയം നേടിയാല്‍ പരമ്പര സമനിലയാക്കാനാകും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനോടേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്നു കരകയറാന്‍ ഇന്ത്യയ്ക്ക് പരമ്പര അനിവാര്യമാണ്. ക്യാപ്റ്റന്‍ കോലിക്കും പരമ്പര നിര്‍ണായകമാണ്. പരമ്പര നഷ്ടപ്പെട്ടാല്‍ കോലിയുടെ ക്യാപറ്റന്‍ സ്ഥാനത്തിന് തന്നെയാകും ഭീഷണിയാകുക. കൂടാതെ സീനിയര്‍ താരങ്ങളായ ധോണിയുടെയും യുവരാജിന്റെയും വിരമിക്കലിന്റെയും പരമ്പരയാകുമോ ഇതെന്ന ആശങ്കയിലാണ് ആരാധകര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News