സര്‍ക്കാര്‍ ഓഫീസില്‍ പത്മപ്രിയ

കല്‍പ്പറ്റ: ജില്ലാ ക്ഷീര വികസന ഓഫീസിലേക്ക് വെള്ളിത്തരരയിലെ താരം കടന്നു വന്നത് ജീവനക്കാരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. കാഴ്ച, രാജമാണിക്യം, കറുത്ത പക്ഷികള്‍, പഴശ്ശിരാജ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയായികളുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് പദ്മപ്രിയ.

പഠനത്തിന്റെ ഭാഗമായാണ് പദ്മപ്രിയ വയനാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ക്ഷീര വികസന ഓഫീസിലും കല്‍പ്പറ്റയിലെ ഓഫീസിലും പദ്മപ്രിയ സന്ദര്‍ശനം നടത്തി.

വയനാട് ജില്ലയിലെ പനമരം, തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്കുകളിലെ വികസനം സംബന്ധിച്ച വിവരശേഖരണമാണ് പദ്മപ്രിയ നടത്തുന്നത്.

താരജാടയൊന്നുമില്ലാതെ വളരെ സൗഹൃദപരമായാണ് താരം ജീവനക്കാരോട് ഇടപഴകിയതെന്ന് കല്‍പ്പറ്റ ക്ഷീരവികസന വകുപ്പ് ഓഫീസര്‍ വി എസ് ഹര്‍ഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News