സംസ്ഥാനത്തെ ആദ്യത്തെ ഹരിത ബ്ലോക്ക് പഞ്ചായത്തായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ മാറ്റാന്‍ ഒറ്റക്കെട്ടായി മുന്നോട്ട്

പത്തനംതിട്ട: വരള്‍ച്ചയും കാര്‍ഷിക മേഖലയിലെ പിന്നോട്ടടിയുമാണ് സമൂഹത്തെ മറ്റൊരു തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ ഹരിതാഭമാക്കാന്‍ ഏവരും ഒറ്റക്കെട്ടായാണ് മുന്നോട്ട് വന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരള മിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ് നിര്‍വ്വഹിച്ചത്.

മണ്ണു ജലവും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഹരിത കേരള മിഷന്‍ പരിപാടിയുടെ തുടക്കമെന്നായിരുന്നു ചിറ്റയം ഗോപകുമാറിന്റെ നിര്‍ദ്ദേശം. ജലസ്രോതസ്സുകള്‍ ശുചീകരിക്കുക, ഭൂഗര്‍ഭ ജലം സംരക്ഷിക്കുക, കൃഷിയെ പരിപോഷിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോയാല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തായിരിക്കും സംസ്ഥാനത്തെ ആദ്യത്തെ ഹരിത ബ്ലോക്ക് പഞ്ചായത്തെന്ന് ഹരിത കേരള മിഷന്‍ വൈസ് ചെയര്‍ പേര്‍സണ്‍ ഡോ. ടി.എന്‍ സീമയും പറഞ്ഞു.

വരട്ടാറും പള്ളിക്കലാറുമെല്ലാം ജനങ്ങള്‍ നവീകരിച്ചത് നാം വളരെ ശ്രദ്ധയോടെ പിന്തുടരേണ്ട പരിപാടികളാണെന്നും സീമ ഓര്‍മിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഹരിത കേരള മിഷനെക്കുറിച്ച് കൃത്യമായ ക്ലാസും പരിശീലനവും പരിപാടിയുടെ ഭാഗമായി നല്‍കി. ഹരിത കേരള മിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് ഡോ. അജയകുമാര്‍ വര്‍മ്മ, ഹരിത കേരളമിഷന്‍ കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, പി ബാലചന്ദ്രന്‍ എന്നിവരാണ് ഏകദിന പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News