കൊല്ലത്തും DYFI യുടെ രക്തദാന സേന; രോഗികള്‍ക്ക് ആശ്വാസമായി ആംബുലന്‍സും

കൊല്ലം: ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തദാന സേനയ്ക്ക് രൂപം നല്‍കിയത്. കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും എത്തുന്ന രോഗികള്‍ക്കാവശ്യമായ രക്തം എല്ലാ ദിവസവും ഡിവൈഎഫ്്‌ഐ നല്‍കുന്നതോടൊപ്പം ആമ്പുലന്‍സിന്റെ സേവനം ആരംഭിച്ചിട്ടുണ്ട്.

വിശക്കുന്നവന് ഒരു നേരം ഭക്ഷണവും ജീവന്‍ സംരക്ഷിക്കാന്‍ രക്തവും എന്ന സന്ദേശം നല്‍കിയാണ് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് രക്തധാന സേനയ്ക്ക് രൂപം നല്‍കിയത്. ഉച്ചയൂണ് പദ്ധതി വിജയകരമായി മുന്നോട്ടു പോകുമ്പോഴാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാവശ്യമായ രക്തം നല്‍കാന്‍ ഡിവൈഎഫ്‌ഐ തയാറായത്. ഒപ്പം രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ സേവനം നല്‍കാനായി ആംബുലന്‍സും നിരത്തിലിറക്കി. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ രക്തധാനം ചെയ്ത് പദ്ധതി ഉത്ഘാടനം ചെയ്തു. ഓരോ ജിവസവത്തേയും ഉച്ചഭക്ഷണം വിതരണ ചുമതലയുള്ള ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് രക്തധാനം ചെയ്യുന്നതും. ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലേക്കാണ് രക്തം നല്‍കുക. ചടങില്‍ എസ് ആര്‍ അരുണ്‍ ബാബു അധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News