നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വേണമെന്ന് പ്രതിഭാഗം;നല്‍കാനാകില്ലെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കണ്ടെടുത്ത ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി പ്രതിഭാഗം രംഗത്ത്. കോടതിയിലാണ് പ്രതിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടത്. കാറിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടതിന്റെയടക്കമുള്ള ദൃശ്യങ്ങള്‍ വേണമെന്നാണ് പ്രതിഭാഗം ആവശ്യമുന്നയിച്ചത്.

എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജയിലിലെ സി സി ടി വി ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പൊലീസ് അറിയിച്ചു. പക്ഷെ കോടതിയില്‍ വെച്ചായിരിക്കണം പരിശോധിക്കേണ്ടത്. പൊലീസിന്റെ വാദം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടക്കം 42 ഇനം തെളിവുകളുടെ പകര്‍പ്പുകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പ്രതികളുടെ കയ്യില്‍ നിന്നും കണ്ടെത്തിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഏപ്രില്‍ 17ാം തിയതിയാണ് പൊലീസ് കോടതിക്ക് കൈമാറിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here