പള്‍സറിന് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് പൊലീസ് തന്നെയോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ പൊലീസ്  ഒരുക്കിയത് വ്യത്യസ്ഥമായ തന്ത്രം. പള്‍സര്‍ സുനിക്ക് ജ യിലില്‍ ഫോണ്‍ ചെയ്യാന്‍ പൊലീസ്  സൗകര്യം ഒരുക്കിയന്നാണ് വിവരം. ഇതിനായി പൊലീസ്  തന്നെയാണത്രേ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയത്.പള്‍സര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയാനുള്ള ഈ തന്ത്രമാണ് ഫലം കണ്ടതെന്നും ഇപ്പോള്‍ വ്യക്തം.

എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിക്കുന്നു. അങ്ങനെയൊരു തന്ത്രമേ ഇല്ലന്നാണ് എറണാകുളം റേഞ്ച് ഐജി പി വിജയന്‍ പീപ്പിള്‍ ടിവി യോട് പറഞ്ഞത്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്ജും വ്യക്തമാക്കി. ചെറിയ മീനാണോ വലിയ മീനാണോ കുടുങ്ങുക എന്ന് പറയാനാവില്ലന്ന് അദ്ദേഹം ആലുവയില്‍ പീപ്പിള്‍ ടിവി യോട് പറഞ്ഞു.

സംശയിക്കുന്ന എല്ലാവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലന്നും റൂറല്‍ എസ് പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here