നടി കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക്. കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും.

കാവ്യയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് അറിയാനുള്ളതെന്നത് വ്യക്തമല്ല. കേസന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് കാവ്യയെ വിളിച്ചുവരുത്താനുള്ള തീരുമാനം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ചോദ്യംചെയ്യലിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്.പ്രസാദിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉച്ചയ്ക്ക് 1.30ഓടെയാണ് പ്രസാദിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രസാദിനോട് പൊലീസ് തിരക്കിയതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News