മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി; ഔട്ട്‌ലെറ്റുകളില്‍ എത്തുന്നവരെ ക്യൂ നിര്‍ത്തരുത്

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷനില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവരെ ക്യൂ നിര്‍ത്തരുത്. മറ്റ് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യം ഉണ്ടാകാത്ത വിധം വില്‍പ്പന കേന്ദ്രങ്ങള്‍ ക്രമീകരിക്കണമെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തന്റെ വ്യാപാര സ്ഥാപനത്തിന് തൊട്ടടുത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് തടസം സൃഷ്ടിക്കുന്നു എന്ന് കാണിച്ച് തൃശൂരിലെ വ്യാപാരി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മദ്യക്കച്ചവടം എങ്ങനെ വേണമെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News