ഇന്ത്യ-ചൈനാ ബന്ധം കൂടുതല്‍ ഉലയുന്നു; മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തില്ല; സാഹചര്യം അനുയോജ്യമല്ലെന്ന് ചൈന

ദില്ലി: ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ചയുണ്ടാകില്ല. നിലവില്‍ കൂടിക്കാഴ്ച്ചയ്ക്ക് സാഹചര്യം അനുയോജ്യമല്ലെന്നാണ് ചൈനയുടെ പ്രതികരണം. ജൂലൈ 7, 8 ദിവസങ്ങളായി ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ഉച്ചകോടിക്കിടെ മോദിയും ഷി ജിങ്പിങ്ങും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിക്കിം വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി പ്രശ്‌നം നിലനില്‍ക്കുകയാണ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഡോക് ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം.

ഡോക് ലാമില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇന്ത്യക്ക് ഗുരുതരമായ പ്രത്യാഖ്യാതം അനുഭവിക്കേണ്ടിവരുമെന്ന് ചൈനയുടെ ദേശീയ പത്രം ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗവും എഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News