കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച സുധാകരനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസിന് വേണ്ടി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസ് രജിസ്ട്രര്‍ ചെയ്യണമെന്ന് CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളും നെഹ്‌റു ഗ്രൂപ്പുമായുളള രഹസ്യബന്ധം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

കേസ് അട്ടിമിറിക്കാന്‍ BJP നേതാവിന്റെ വീട്ടില്‍വെച്ചാണ് രഹസ്യ ചര്‍ച്ച നടന്നത്. ഇതിലൂടെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തനിനിറം വെളിച്ചത് വന്നിരിക്കുകയാണ്. ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ സുധാകരന്‍ നേതൃത്യത്തിന്റെ പിന്തുണയില്ലാതെ ഇത്തരം ഒരു നിലപാട് സ്വീകരിക്കുമെന്ന് കരുതാനാവില്ലെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here