ജീവിതത്തിന്റെ കറുത്ത ഏടുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന് കഴിഞ്ഞെന്ന് എംടി

കോഴിക്കോട്: ജീവിതത്തിന്റെ കറുത്ത ഏടുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന് കഴിഞ്ഞെന്ന് എംടി വാസുദേവന്‍ നായര്‍. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എണ്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന ദേശീയ സെമിനാര്‍ എംടി ഉദ്ഘാടനം ചെയ്തു. സിപിഐഎം പൊളിറ്റ്ബ്യൂറൊ അംഗം എംഎ ബേബി മുഖ്യപ്രഭാഷണം നടത്തി.

നഷ്ടപ്പെടുന്ന മാനവികതയെ തിരിച്ചു പിടിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കേണ്ട കാലഘട്ടമാണിതെന്ന് എംടി പറഞ്ഞു.

രക്തരൂക്ഷിതമായ പ്രത്യയശാസ്ത്രം സാംസ്‌കാരിക ദേശീയതയുടെ വര്‍ണ്ണാഭമായ ഉടയാടയണിഞ്ഞ് സമൂഹത്തിലേക്ക് പ്രച്ഛന്നവേഷത്തില്‍ കടന്നുവരികയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എംഎ ബേബി അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ച സമ്മാളനത്തില്‍ തമിഴ്‌നാട് മൂര്‍പോക്ക് എഴുത്താളന്‍ സംഘം ഡെപ്യുട്ടി സെക്രട്ടറി എസ് കരുണ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ ഡോക്ടര്‍ സുനില്‍ പി ഇളയിടം, ഡോക്ടര്‍ കെപി മോഹനന്‍, ഡോക്ടര്‍ പികെ പോക്കര്‍, കെഇഎന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News