ഫുട്‌ബോളില്‍ ചക്‌ദേ ഇന്ത്യ; ചരിത്രനേട്ടം ആഘോഷിക്കാം

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ സുവര്‍കാലത്തില്‍. ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്കിംഗ് സ്വന്തമാക്കിയാണ് ഇന്ത്യ ലോകഫുട്‌ബോളിലെ പുതിയ ശക്തിയായി കുതിച്ചുയരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശം പകരുന്നതാണ് ഏറ്റവും പുതുതായി പുറത്തിറങ്ങിയ ഫിഫ റാങ്കിംഗ്.
റാങ്കിങ്ങില്‍ ഇന്ത്യ 96 ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. നാല് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ 96 ാം സ്ഥാനത്തെത്തിയത്. രണ്ട് ദശകത്തിലെ ഏറ്റവും മികച്ച റാങ്കിംഗ് കൂടിയാണിത്.

നേരത്തെ ഫിഫ റാങ്കിങ്ങില്‍ 331 പോയിന്റ് നേടിയിരുന്ന ഛേത്രിയും സംഘവും 100 ാം സ്ഥാനത്തായിരുന്നു. 21 വര്‍ഷത്തെ ഇന്ത്യയുടെ മികച്ച സ്ഥാനമാണിത്. 1996 ല്‍ നേടിയ 94ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.

സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിനോയെന്ന പരിശീലകന്റെ കീഴിലാണ് ഇന്ത്യ മികച്ച റാങ്കിങ് സ്വന്തമാക്കിയത്. സമീപകാലത്ത് ഇന്ത്യ നടത്തിയ മുന്നേറ്റങ്ങളാണ് പുതിയ കുതിപ്പിന് കാരണമായത്. എ എഫ് സി ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ ഇന്ത്യ അട്ടിമറിച്ചിരുന്നു. എ എഫ് സി യോഗ്യതാ റൗണ്ടില്‍ മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ബ്രസീലാണ് ലോകഫുട്‌ബോളിലെ ഒന്നാം റാങ്കുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News