ദുല്‍ഖര്‍ സിംപിളാണ്; ഇളയദളപതി വിജയ്‌യെ ഞെട്ടിച്ച് ഡിക്യു; വീഡിയോ വൈറല്‍

ചെന്നൈ: മലയാളക്കരയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ തമിഴകത്തിന്റെ സ്വന്തം ഇളയ ദളപതിയെയും ഞെട്ടിച്ചു. തകര്‍പ്പന്‍ റാംപ് വോക്ക് നടത്തിയ ദുല്‍ഖര്‍ വിജയ്‌ന്റെയും ആരാധകരുടേയും മനം കവര്‍ന്നു. ബിഹൈന്‍ഡ് വുഡ്‌സിന്റെ പുരസ്‌കാര രാവിലായിരുന്നു ഡിക്യുവിന്റെ റാംപ് വോക്ക്.

വിജയ്‌നേയും നിവിന്‍പോളിയേയും സാക്ഷിയാക്കിയായിരുന്നു ദുല്‍ഖര്‍ ഷോ. അവതാരകന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡിക്യു ചുവടുവെച്ച് നീങ്ങിയത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് വിജയ് എന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി.

ബിഹൈന്‍ഡ് വുഡ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള നടനുള്ള പുരസ്‌കാരവും ദുല്‍ഖര്‍ വേദിയില്‍ ഏറ്റുവാങ്ങി. ദുല്‍ഖറിന്റെ റാംപ് വോക്ക് ഇതിനകം തരംഗമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News