സച്ചിന്റെ മകനും ചില്ലറക്കാരനല്ല; ജോണി ബെയര്‍സ്‌റ്റോയ്ക്ക് എട്ടല്ല പതിനാറിന്റെ പണികിട്ടി

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോണി ബെയ്‌സ്‌റ്റോയ്ക്ക് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഉഗ്രന്‍ പണിയാണ് കൊടുത്തത്. അര്‍ജുന്റെ പന്തില്‍ പരിക്കേറ്റ താരം കരയ്ക്കിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനത്തിനിടെ അര്‍ജുന്റെ ലക്ഷ്യണമൊത്തൊരു യോര്‍ക്കര്‍ കൊണ്ട് കാല്‍വിരലിന് പരിക്കേറ്റതാണ് കാരണം.


പരിക്കേറ്റതോടെ ബ്രയ്‌സ്റ്റോ ഉടന്‍ തന്നെ പരിശീലനം അവസാനിപ്പിച്ച് തിരിച്ച് കയറി. താരത്തിന്റെ കാല് വിരലിലാണ് അര്‍ജുന്റെ യോര്‍ക്കര്‍ കൊണ്ടത്. ഇതോടെ ലോഡ്‌സില്‍ വെള്ള ജഴ്‌സി അണിഞ്ഞ് കളിക്കാമെന്ന ഇംഗ്ലീഷ് താരത്തിന്റെ സ്വപ്‌നത്തിനും തിരശ്ശീല വീണു.

വര്‍ഷങ്ങളായി ഇംഗ്ലണ്ടിലാണ് സച്ചിന്റെ മകന്റെ പരിശീലനം. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പലപ്പോഴും നെറ്റ്‌സില്‍ പന്തെറിഞ്ഞ് നല്‍കാന്‍ അര്‍ജുന്‍ എത്താറുണ്ട്. വിദേശ പിച്ചുകളില്‍ അനുഭവ സമ്പത്ത് കരസ്ഥമാക്കുന്നതിനാണ് 17കാരനെ സച്ചിന്‍ ഇംഗ്ലണ്ടില്‍ അയച്ച് പരിശീലിപ്പിക്കുന്നത്.

ഏകദിന ടി20 പരമ്പരയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര നടക്കുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ തിരിച്ചടി മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയിക്കണം. രണ്ട് ടീമിലും പുതുമുഖങ്ങളാണ് നായകന്മാര്‍. ഇംഗ്ലണ്ടിനെ ജോറൂട്ടും ദക്ഷിണാഫ്രിക്കയെ ഡീന്‍ എള്‍ഗറും നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here