ഇനി സിനിമ മാത്രം; രജനികാന്തിന്റെ മകള്‍ വിവാഹമോചിതയായി

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നെയിലെ കുടുംബകോടതിയാണ് സൗന്ദര്യക്ക് വിവാഹമോചനം നല്‍കിയത്. ഭര്‍ത്താവ് അശ്വിന്‍ കുമാറുമായി അകന്ന് കഴിഞ്ഞിരുന്ന സൗന്ദര്യ നേരത്തെ തന്നെ വിവാഹ മോചനത്തിന് അപേക്ഷിച്ചിരുന്നു.

2010 സെപ്റ്റംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. ഇനി സിനിമയില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നാണ് വിവാഹമോചനശേഷം താരപുത്രി പ്രതികരിച്ചത്. ധനുഷ്, കജോള്‍, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗന്ദര്യ ഒരുക്കുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 ഉടന്‍ തന്നെ തീയറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News