പ്രണവിനു പിന്നാലെ പ്രിയദര്‍ശന്റെ മകള്‍ കല്യാണി; താരപുത്രന്‍റെ നായികയാകും

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രത്തിന് ഇന്നലെ തുടക്കമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെ മകളും നായികയായി വെള്ളിത്തിരയിലെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രിയന്‍ ലിസി താരദമ്പതികളുടെ മകളായ കല്യാണിയാണ് നായിക വേഷത്തില്‍ വെള്ളിത്തിരയിലെത്താന്‍ തയ്യാറെടുക്കുന്നത്.

മലയാളത്തിന്റെ താരപുത്രി ദക്ഷിണേന്ത്യയിലെ താരപുത്രനൊപ്പമാണ് നായിക വേഷത്തില്‍ അരങ്ങേറ്റം കുറിക്കുക. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി അഖിലിന്റെ നായികയായാണ് കല്യാണിയെത്തുക.

തെലുങ്ക് സിനിമയിയിലൂടെയായിരിക്കും കല്യാണിയുടെ നായിക പ്രവേശനം. പ്രമുഖ സംവിധായകനായ വിക്രം കുമാറാണ് ചിത്രം അണിയിച്ചൊരുക്കുക. കല്യാണിയുടെ നായിക പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും പ്രിയദര്‍ശനോടടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here