ആ മലയാള നടിയോട് പ്രണയം; ആസിഫ് അലി തുറന്നുപറയുന്നു

തനിക്ക് ഒരു മലയാള നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് നടന്‍ ആസിഫ് അലി. ഒരു സ്വകാര്യ ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ആസിഫിന്റെ തുറന്നുപറച്ചില്‍.

തനിക്ക് പ്രണയം തോന്നിയ ആ നടി മംമ്ത മോഹന്‍ദാസ് ആണെന്ന് ആസിഫ് അലി പറഞ്ഞു. ഇപ്പോഴും ആ പ്രണയം മനസില്‍ സൂക്ഷിക്കുന്നുണ്ടോയെന്നും നിങ്ങള്‍ ലിപ് ലോക്ക് ചെയ്തില്ലേ എന്നും റിമി ആസിഫിനോട് ചോദിക്കുന്നു.

‘കഥ തുടരുമ്പോള്‍’ സിനിമയില്‍ നിന്ന്

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന് ശബ്ദം നല്‍കുന്ന ജിസ് ജോയിയും ആസിഫിനൊപ്പം പരിപാടിയില്‍ പങ്കെടുത്തു. അല്ലുവിനെ അനുകരിക്കാനും സംഭാഷണങ്ങള്‍ പറയാനും റിമി ടോമി ജിസിനോട് ആവശ്യപ്പെടുന്നുണ്ട്.

‘കഥ തുടരുമ്പോള്‍’ സിനിമയില്‍ നിന്ന്

അവരുടെ രാവുകള്‍ ആണ് ആസിഫ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തൃശ്ശിവപേരൂര്‍ ക്ലിപ്തം, കാറ്റ്, സണ്‍ഡേ ഹോളിഡേ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News