
കാമുകിക്ക് അയക്കാന്‍ സെല്‍ഫിയെടുക്കുന്ന കാമുകന്റെ ലാഘവത്തോടെ ക്യാമറയെ നോക്കി കൊഞ്ഞനം കാട്ടിയ ഹൈടെക് കള്ളന്‍ ബണ്ടിചോറിനെ നമ്മള്‍ കണ്ടിട്ടുണ്ട്. ക്യാമറ മറയ്ക്കാന്‍ കണ്ണന്‍ ചിരട്ടവച്ച് സിസി ടിവി മറച്ച നാടന്‍ കള്ളനെയും കണ്ടിട്ടുണ്ട്. എന്നാല്‍ ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇങ്ങനൊരു അഡാറ് ഐറ്റത്തിനെ കാണുന്നത് ഇതാദ്യം.
ഒരു കള്ളന് പറ്റിയ അബദ്ധത്തിന്‍െ ദ്യശ്യങ്ങളാണിത്. സിസി ടിവിയില്‍ പതിഞ്ഞ കള്ളന്റെ അബദ്ധം. ഒരു ഭിത്തിയിലുളള ജനാല മുറിയുടേതാണെന്നോര്‍ത്ത് കള്ളന്‍ കയറുകയാണ്. എന്നാല്‍ ആ ജനാലിലൂടെ ഒരുഭാഗം തുറന്നുകിടക്കുന്ന ഒരു ഹാളിലേക്കാണ് കള്ളന്‍ പ്രവേശിപ്പിക്കുന്നത്. തുറന്നുകിടന്ന ഭാഗത്തുകൂടി പുറത്തുവന്ന കള്ളന്‍ മോഷണശ്രമം ഉപേക്ഷിച്ച് ദേഷ്യത്തില്‍ നടന്നകലുന്നു.
വീഡിയോ കണ്ട് അറിയാതെ നമ്മള്‍ പറഞ്ഞുപോകും. ഇയാളിതെന്തോന്ന് കള്ളനാണന്ന്…
വീഡിയോ കാണാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here