വനിതാ റഫറിക്ക് നേരെ പണമെറിഞ്ഞ് തോറ്റ കളിക്കാരന്റെ പ്രതിഷേധം; വില്ലന്‍ പരിവേഷം വാവ് റിങ്കയെ അട്ടിമറിച്ച മെദ് വദേവിന്

ലണ്ടന്‍: മൂന്നാം സീഡ് സ്റ്റാന്‍ വാവ്‌റിങ്കയെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ച് ഒരു ദിവസം കൊണ്ട് ലോക ടെന്നീസിലെ ഹീറോ ആയിത്തീര്‍ന്ന റഷ്യന്‍ താരം അടുത്ത ദിവസം വിംബിള്‍ഡണിലെ വില്ലനായി മാറി. വാവ്‌റിങ്കയെ തകര്‍ത്ത് ഗ്രാസ് കോര്‍ട്ടിലെ വിസ്മയമായി മാറിയ റഷ്യയുടെ 21കാരനായ ഡാനിയേല്‍ മെദ് വദേവാണ് രണ്ട് ദിവസത്തിനുള്ളില്‍ തോല്‍വിക്ക് പിന്നാലെ റഫറിക്ക് നേരെ പണമെറിഞ്ഞ് നടപടി നേരിടുന്നത്.

യോഗ്യതാ റൗണ്ടിലൂടെ ടൂര്‍ണമെന്റിലെത്തിയ ബല്‍ജിയത്തിന്റെ റൂബന്‍ ബേബല്‍സ് മാനായിരുന്നു രണ്ടാം റൗണ്ടില്‍ മെദ് വദേവിന്റെ എതിരാളി. വാവ്‌റിങ്കയെ അട്ടിമറിച്ച തകര്‍പ്പന്‍ സര്‍വുകളും റാലികളും കളത്തിന് പുറത്ത് മറന്ന നിലയിലായിരുന്നു മെദ് വദേവിന്റെ രണ്ടാം റൗണ്ട് പോരാട്ടം. തുടര്‍ച്ചയായ പിഴവുകള്‍ വനിതാ റഫറി മറിയാന ആള്‍വസ് മാര്‍ക്ക് ചെയ്തതോടെ അവരെ മെദ് വദേവ് അസഭ്യം പറഞ്ഞുതുടങ്ങി.

ആദ്യ നാല് സെറ്റുകള്‍ മെദ് വദേവും ബേബല്‍സും പങ്കിട്ടതോടെ കളി നിര്‍ണായകമായ അഞ്ചാം സെറ്റിലെത്തി. ഇവിടെയും സര്‍വും സ്മാഷും പി!ഴച്ച മെദ് വദേവ് വനിതാ റഫറി ആള്‍വസ് കോ!ഴവാങ്ങിയാണ് മത്സരം നിയന്ത്രിക്കുന്നതെന്നും അവരെ മാറ്റണമെന്നും മാച്ച് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടു. മെദ് വദേവിന്റെ നിയന്ത്രണം വിട്ട കളിക്കിടെ ബേബല്‍സ് 64, 62, 36, 26, 62 എന്ന സ്‌കോറിന് മാച്ച് സ്വന്തമാക്കി.

മത്സരശേഷം വിജയിയെ അഭിനന്ദിക്കുന്ന ടെന്നീസ് കീഴ്‌വഴക്കം മറന്ന മെദ് വദേവ് തന്റെ കിറ്റിനൊപ്പം സൂക്ഷിച്ചിരു്ന്ന ബാഗില്‍ നിന്ന് പഴ്‌സെടുത്ത് അതിലുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍മറിയാനാ ആള്‍വിസിന്റെ നേരെ എറിഞ്ഞു. വേണമെങ്കില്‍ ഇനിയും താരമെന്ന ആക്രോശത്തോടെയായിരുന്നു മെദ് വദേവിന്റെ പണമെറിയല്‍.

മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തിനെത്തിയ ഡാനിയേല്‍ മെദ് വദേവ് റഫറിക്ക് നേരെ പണമെറിഞ്ഞതിനും ചീത്തവിളിച്ചതിനും മാപ്പുപറഞ്ഞു. പക്ഷേ വിംബിള്‍ഡണ്‍ ചരിത്രത്തിലില്ലാത്ത തരത്തില്‍ കളിക്കളത്തില്‍ മോശമായി പെരുമാറിയ റഷ്യന്‍ താരത്തിനെതിരെ ടെന്നീസ് ഫെഡറേഷന്‍ നടപടിയെടുത്തേക്കും. സസ്‌പെന്‍ഷനും വന്‍തുകയുടെ പിഴയുമായിരിക്കും ശിക്ഷയെന്ന് സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel