ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി തിളക്കം; ലോംഗ് ജമ്പില്‍ വി. നീനയ്ക്ക് വെള്ളി മെഡല്‍; നയന ജെയിംസിന് വെങ്കലം

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം വി. നീനയ്ക്ക് വെള്ളി മെഡല്‍. വനിതകളുടെ ലോംഗ് ജമ്പിലാണ് നീന വെള്ളി മെഡല്‍ നേടിയത്. ഇതേയിനത്തില്‍ മലയാളി താരം നയന ജെയിംസ് വെങ്കലവും നേടി.

ഡിസ്‌ക്‌ത്രോയില്‍ വികാസ് ഗൗഡ നേടിയ വെങ്കലമാണ് മേളയിലെ ഇന്ത്യയുടെ ആദ്യ മെഡല്‍. ഇന്ത്യയുടെ ആദ്യ സ്വര്‍ണം വനിതകളുടെ ഷോട്ട് പുട്ടില്‍ രമണ്‍ പ്രീത് കൗര്‍ നേടി.

ഒഡീഷയിലെ ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയത്തിലാണ് മേള നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here