ബോധംകെട്ട് ഉറങ്ങുന്നവര്‍ സൂക്ഷിക്കുക; മുടി കളളന്‍മാരും രംഗത്ത്

ജോധാപൂര്‍: ഉറങ്ങിക്കിടക്കുന്നവരെ മയക്കിയ ശേഷം മുടിമുറിച്ചെന്ന പരാതിയില്‍ 12 കേസുകള്‍ രാജസ്ഥാന്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. മുടിക്കളളന്‍മാര്‍ വ്യാപകമായതോടെ രാജസ്ഥാനിലെ ജോധാപൂര്‍ ഫലോഡി ഗ്രാമവാസികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കളളന്‍മാരുടെ അതിക്രമത്തിന് ഇരയാകുന്നതില്‍ ഭൂരിപക്ഷവും.

മയക്കി കിടത്തിയതിനു ശേഷമാണ് കള്ളന്‍ പണി തുടങ്ങുന്നത്. നിരവധിയാളുകള്‍ക്ക് മുടി നഷ്ടമായതോടെ ഫലോഡി ഗ്രാമവാസികള്‍ ആശങ്കയിലാണ്. രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കിടക്കുന്നവര്‍ക്ക് കാവലിരിക്കേണ്ട സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

പരാതിക്കാരിലൊരാള്‍ പറയുന്നതിങ്ങനെ: കുടുംബാംഗങ്ങള്‍ ടിവി കണ്ടുകൊണ്ടിരിക്കെ കൂളറില്‍ നിന്ന് അസ്വഭാവിക ഗന്ധം വരികയും പിന്നാലെ എല്ലാവരും ബോധം കെടുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോള്‍ ഭാര്യയുടെ മുടി പകുതി മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങള്‍ വസിക്കുന്ന ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

അതേസമയം, മുടി നഷ്ടപ്പെടുന്നതിന് പിന്നില്‍ ഈശ്വര കോപമാണെന്ന് പ്രചരിപ്പിച്ച് ചില ആള്‍ദൈവങ്ങള്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here