
കോഴിക്കോട്: കൈക്കരുത്ത്് കാട്ടി പെണ്‍കുട്ടികളെ പേടിപ്പിക്കാമെന്ന് ഇനി ആരും കരുതേണ്ട. ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ കോഴിക്കോട്ട് പൊലീസിന്റെ സെല്‍ഫ് ഡിഫന്‍സ് ട്രെയിംനിഗ് സെന്റര്‍ തയ്യാറായി കഴിഞ്ഞു. സ്്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൈക്കരുത്തിന്റെ പുതിയ പാഠം പകര്‍ന്നുകൊടുക്കുകയാണ് കോഴിക്കോട്ടെ പൊലീസുകാര്‍.
അനുദിനം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കോഴിക്കോട് സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംങ് സെന്ററിന് പൊലീസ് രൂപം നല്‍കിയിരിക്കുന്നത്. കമ്മീഷണറുടെ ഓഫീസിന്് സമീപത്തായാണ് ട്രെയിനിംങ് സെന്റര്‍ പ്രവര്‍ത്തിക്കുക.
രണ്ടു വര്‍ഷത്തോളമായി സ്‌കൂളിലും മറ്റുമായി പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നുവെങ്കിലും ആദ്യമായാണ് ട്രെയിനിംഗിനായി ഒരു സെന്റര്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്നത്. പ്രായഭേദമന്യേ വനിതകള്‍ക്ക് പരീശീലനം നല്‍കാന്‍ റെഡിയാണ് ഇവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍.
വനിത സിഐയാണ് പദ്ധതിയുടെ കോഡിനേറ്റര്‍. സിറ്റിയില്‍ മാത്രമായി അഞ്ചില്‍ അധികം വനിത പൊലീസുകാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here