മുഖകാന്തി വര്‍ദ്ധിപ്പിക്കാണോ? കാശുമുടക്കി മുഖം വികൃതമാക്കാതെ ഇവ പരീക്ഷിക്കൂ

മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് ഇന്നത്തെ യുവതീയുവാക്കള്‍. കാശുമടക്കി രാസവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനിടയില്‍ നമ്മുടെ തൊടിയിലെ മഞ്ഞളിനെ അവര്‍ പാടെ മറന്നുകഴിഞ്ഞു. മഞ്ഞളിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

1. കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പായി മഞ്ഞള്‍പൊടിയും, ചെറുപയര്‍ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേര്‍ത്ത് മുഖത്തു നല്ല രീതിയില്‍ പുരട്ടുക. കുളിക്കുന്നതിനു മുന്‍പായി ചെറുപയര്‍ പൊടിയും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞള്‍, കാട്ടുമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലര്‍ത്തി മുഖത്തു പുരട്ടുക. അരമണിക്കൂര്‍ വച്ചശേഷം കഴുകികളയുക.

3. കോഴിമുട്ടയുടെ വെള്ളക്കരുവില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകള്‍ മാറികിട്ടും.

4. മഞ്ഞളും പാലിന്റെ പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തില്‍ അരമണിക്കൂറിനുശേഷം കഴുകിക്കളയുക.

5. മഞ്ഞളും, ചെറുപയര്‍ പൊടിച്ചതും, തെച്ചിപ്പൂവും പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.

ഇനി മുഖത്തെ പാടുകളും, മുഖക്കുരുവും എങ്ങനെ മാറുമെന്ന് നോക്കാം

1. മഞ്ഞളും, തുളസിനീരും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകള്‍ മാറിക്കിട്ടും

2. മഞ്ഞള്‍പ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലില്‍ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകള്‍ക്കും, മുഖക്കുരുവിനും ഇത് നല്ലതാണ്.

3. പനിനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂര്‍ ശേഷം കഴുകി കളഞ്ഞാല്‍ മുഖക്കുരുവിന് ശമനം കിട്ടും.

4. ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേര്‍ത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറികിട്ടും. കാശുമുടക്കി മുഖം വികൃതമാക്കാതെ ഇവയിലേതെങ്കിലും പരീക്ഷിച്ചുനോക്കൂ. വ്യത്യാസം കണ്ടുതന്നെ അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here