അമിത് ഷായുടെ വാഹനവ്യൂഹം പശുവിനെ ഇടിച്ചുവീ‍ഴ്ത്തി; പശുവിനെ തിരിഞ്ഞുനോക്കാതെ ബിജെപി ദേശീയാധ്യക്ഷൻ കടന്നുപോയി; നേതാവിനെ പരോക്ഷമായി കുത്തി ബിജെപി എംപി

ഒഡിഷയിലെ ജജ്പുർ ജില്ലയിലാണ് സംഭവം.  അമിത് ഷായുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് പശുവിനെ പരുക്കേൽപിച്ചത്. ജജ്പുർ ജില്ലയിലെ ബദ്ചാന പോലീസ് സ്റ്റേഷൻ പരിധിയിലെ ബാന്ദോളിക്ക് സമീപമുള്ള  ദേശീയ പാതയിൽ.

റോഡ് മുറിച്ച് കടക്കവെയാണ് വാഹനം പശുവിനെ ഇടിച്ചിട്ടത്. ഈ സമയം അമിത് ഷായുടെ വാഹനം കടന്നുപോയിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഗോ മാതാ രക്ഷ പ്രചാരണവിഷയമാക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷൻ വിവരമറിഞ്ഞു തിരിച്ചു വരികയോ പരുക്കേറ്റ പശുവിന്റെ കാര്യം അന്വേഷിക്കുകയോ ചെയ്തില്ല. ബിജെപി പ്രവർത്തകർ പശുവിന് ചികിത്സയ്ക്ക് ഏർപ്പാടാക്കിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

പക്ഷേ, ബിജെപി എംപി തഥാഗത് സമ്പാദി പാർട്ടിയെ ഞെട്ടിച്ചു. “Amit Shah’s carcade hits a cow at Barchana. Animal badly hurt. Holy Cow!” എന്നാണ് സമ്പാദി ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News