ജാതിമത ചിന്തകള്‍ പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം സബ്കളക്ടര്‍

കൊല്ലം: നമ്മുടെ സംസ്ഥാനം കേരളം ഒരു കാലത്ത് ഭ്രാന്താലയം എന്നു മുദ്രകുത്തപ്പെട്ടിരുന്നു. ആ, ഒരവസ്ഥയില്‍ നിന്ന് വ്യക്തികളെന്നൊ ആണെന്നൊ പെണ്ണെന്നൊ ട്രാന്‍സ് ജന്ററെന്നൊ ഭേദമില്ലാതെ ജാതിമത രാഷ്ട്രീയ ഭേദമന്യെ എല്ലാവരെയും ഒന്നായികാണുന്ന സംസ്ഥാനമെന്ന് പേരെടുത്തത്.

പക്ഷെ അതീവ വേദനയോടെ പറയേണ്ട കാര്യമാണ്, ഈ അടുത്ത കാലത്തായി ജാതിമത ഭേദ ചിന്തകളും അതോടൊപ്പം മറ്റ് ചില ഭേദ ചിന്തകളും കൂടുതലായി നമ്മുടെ സമൂഹത്തിലേക്ക് വന്നെത്തിയിരിക്കകയാണ്. അതായത് സാമൂഹിക സുരക്ഷയില്‍ ഏറ്റവും ഉന്നതിയിലെത്തിയിട്ട് അവിടെ നിന്ന് നേരെ താഴേക്കുള്ള പ്രയാണമാണ് സംസ്ഥാനം കണ്ടുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കണ്ടിിരിക്കുന്നു.

സമൂഹത്തെ ഉന്നതിയിലെത്തിച്ച സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങളുണ്ട്. നമ്മുടെ നാട്ടിലെ പ്രബുദ്ധരായ ജനങ്ങളുണ്ട്, നമ്മുടെ സംസ്ഥാനം സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നു. ഇനി സാക്ഷരതയില്ലെങ്കില്‍ പോലും എപ്പാഴും വായനയ്ക്കും പ്രബുദ്ധതയ്ക്കും അംഗീകാരം കൊടുത്തുപോകുന്ന സംസ്‌കാരമാണ് നമ്മുടേത്.

സാക്ഷരതയില്‍ സ്ത്രീകള്‍ മുന്നിലാണ് പക്ഷെ സുരക്ഷയില്‍ പിന്നിലും പോക്‌സൊ കേസുകള്‍ കൊല്ലത്ത് കൂടുന്നതും ശ്രദ്ധേയമാണ്. ഈ അവസ്ഥയില്‍ ഓരൊ വ്യക്തികളുടേയും അഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമങളും സോഷ്യല്‍ മീഢിയിയും സ്വാധീനം ചെലുത്തുന്നു. ഈ സാഹചര്യത്തില്‍ വായനയിലൂടെയും അവകാശങ്ങള്‍ക്കായി ഒരുമിച്ച് മുന്നേറാം.

പുതിയ ഭേദ ചിന്തകള്‍ വരുമ്പോഴും നമ്മുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുകയും ആ അവകാശങളെ കുറിച്ച് ഏത് ഒരു വേദികളിലും ഉറക്കെ പ്രഖ്യാപിക്കുവാനും കഴിയുന്നെങ്കില്‍ മാത്രമെ നമ്മുടെ അവകാശങ്ങള്‍ പ്രൂവ് ചെയ്യാന്‍ പറ്റു എന്നുള്ള അവസ്ഥയുമുണ്ടെന്നും ഡോക്ടര്‍ ചിത്ര ഐ.എ.എസ് ചൂണ്ടികാട്ടി. ഇതിനെ ഒക്കെ മറികടക്കാനാണ് സാക്ഷരതയിലൂടെ തുടര്‍വിദ്യാഭ്യാസം നല്‍കി ശാക്തീകരണവും പോരാടാനുമുള്ള ധൈര്യവും സര്‍ക്കാര്‍ പകരുന്നതെന്നും ഡോക്ടര്‍ ചിത്ര ഐ.എ.എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News